കനത്ത മഴ: കാറഡുക്ക ശാന്തി നഗറില്‍ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വയോധിക പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മണ്‍ചുമരില്‍ മഴവെള്ളം വീണ് വിള്ളല്‍ വീണിട്ടുണ്ട്.;

Update: 2025-05-31 06:31 GMT

മുള്ളേരിയ: കനത്ത മഴയെ തുടര്‍ന്ന് കാറഡുക്ക ശാന്തിനഗറിലെ കെ.കെ പത്മനാഭന്റെ വീട് തകര്‍ന്നു. ഓടിട്ട വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. മറ്റ് ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. മണ്‍ചുമരില്‍ മഴവെള്ളം വീണ് വിള്ളല്‍ വീണിട്ടുണ്ട്. സംഭവ സമയത്ത് വയോധികയായ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോടെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. കൂലിപ്പണി എടുത്താണ് പത്മനാഭന്‍ അമ്മയുടെ ചികിത്സയും വീട്ടുചിലവും നോക്കിയിരുന്നത്. വീട് പുതുക്കി പണിയാന്‍ ഒരു വഴിയും കാണാതെ ദു:ഖത്തില്‍ കഴിയുകയാണ് പത്മനാഭനും അമ്മ പത്മാവതിയും.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഉണ്ടായ സമ്പാദ്യം കൊണ്ട് ശാന്തിനഗര്‍ കരണി റോഡരികിലെ കുന്നിന്‍ ചെരിവില്‍ 10 സെന്റ് സ്ഥലവും ചെറിയ വീടും പത്മനാഭന്‍ വാങ്ങിയത്. മേല്‍ക്കൂര ശരിയാക്കി വീട്ടിലേക്ക് മാറാന്‍ സുമനസുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.

Similar News