പുഴയില്‍ തള്ളാന്‍ കൊണ്ടുപോകുന്ന മാലിന്യം പിടികൂടി; സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

Update: 2025-05-17 09:29 GMT

ആദൂര്‍: പുഴയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചയാള്‍ ക്കെതിരെ പൊലീസ് കേസെടുത്തു.ആദൂര്‍ എരിക്കളത്തെ ഇ.എം അബ്ദുല്‍ ഖാദറി(58)നെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.പയസ്വിനി പുഴയില്‍ തള്ളാനായി സ്‌കൂട്ടറില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളുമടക്കമുള്ള മാലിന്യങ്ങള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന അബ്ദുല്‍ ഖാദര്‍ പൊലീസ് പരിശോധനക്കിടെ കുടുങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar News