മുള്ളേരിയ: വയോധികന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. പാണൂര്‍ പുളിക്കല്‍ ഇടയില്യം വീട്ടില്‍ മാധവന്‍ നായര്‍(64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ചാണ് മാധവന്‍ നായര്‍ രക്തം ഛര്‍ദ്ദിച്ചത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കൃഷ്ണന്‍നായരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: നിര്‍മ്മല. മക്കള്‍: നിതീഷ്(ഗള്‍ഫ്), മിനി, മീന. മരുമക്കള്‍: ഹരീഷ് (മുന്നാട്), ശക്തീന്ദ്രന്‍ (പള്ളഞ്ചി). സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ലക്ഷ്മി.