ബൈക്കുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
സംഭവം നടന്നത് ഇരിയണ്ണി ചിപ്ലിക്കയത്ത്;
By : Online correspondent
Update: 2025-06-09 06:52 GMT
ആദൂര്‍: ബൈക്കുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബോവിക്കാനം ഇരിയണ്ണി ചിപ്ലിക്കയത്ത് കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.
വാക്കുതര്‍ക്കത്തിനിടെ ചിപ്ലിക്കയത്തെ ജിതേഷ് എന്നയാള്‍ പ്രശ്നമുണ്ടാക്കിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ജിതേഷിനൊപ്പമുണ്ടായിരുന്ന മിഥുന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുസംബന്ധിച്ച് ജിതേഷ് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.