ആദൂര്‍ പടിയത്തടുക്കയില്‍ ബസിന് കുറുകെ കാര്‍ വെച്ച് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി

കാസര്‍കോട്- അഡൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ് ഡ്രൈവര്‍ ആദൂര്‍ കരിങ്ങാക്കണ്ടത്തെ ഷാഫിക്കാണ് മര്‍ദ്ദനമേറ്റത്.;

Update: 2025-06-04 05:47 GMT

ആദൂര്‍: പടിയത്തടുക്കയില്‍ സ്വകാര്യബസിന് കുറുകെ കാര്‍ വെച്ച് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോട്- അഡൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ് ഡ്രൈവര്‍ ആദൂര്‍ കരിങ്ങാക്കണ്ടത്തെ ഷാഫി(48)ക്കാണ് മര്‍ദ്ദനമേറ്റത്. ഷാഫിയുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഷാഫി ഓടിച്ച ഹരിശ്രീ ബസ് കാറില്‍ തട്ടിയിരുന്നു. ഇതോടെ കാര്‍ ബസിനെ പിന്തുടരുകയും ബസ് പടിയത്തടുക്കയിലെത്തിയപ്പോള്‍ കാര്‍ റോഡിന് കുറുകെ വെക്കുകയും ചെയ്തു. കാര്‍ ഓടിച്ച ആള്‍ ഇറങ്ങി വന്ന് ഷാഫിയെ അസഭ്യം പറയുകയും ബസില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Similar News