വാട്സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ കേസ്

ദേലമ്പാടി അബ്ദുല്ലയുടെ മകള്‍ ഖദീജത്ത് സമീമയുടെ പരാതിയില്‍ ബെളിഞ്ചയിലെ ലത്തീഫിനെതിരെയാണ് കേസെടുത്തത്;

Update: 2025-06-16 09:16 GMT

ആദൂര്‍: വാട്സ് ആപ്പിലൂടെ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ദേലമ്പാടി അബ്ദുല്ലയുടെ മകള്‍ ഖദീജത്ത് സമീമ(28)യുടെ പരാതിയില്‍ ബെളിഞ്ചയിലെ ലത്തീഫിനെതിരെ(31)യാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.

2018 മാര്‍ച്ച് 18നാണ് ഖദീജത്ത് സമീമയെ ലത്തീഫ് വിവാഹം ചെയ്തത്. വിവാഹ സമയത്ത് 21 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ലത്തീഫ് പിന്നീട് അബുദാബിയിലേക്ക് പോയി. ജൂണ്‍ 13ന് രാത്രി 11.30 മണിയോടെ ലത്തീഫ് അബുദാബിയില്‍ നിന്ന് സമീമയുടെ സഹോദരന്റെ വാട്സ് ആപ്പിലേക്ക് മൂന്നുതവണ തലാഖ് ചൊല്ലിക്കൊണ്ടുള്ള സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്നാണ് സമീമ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Similar News