''എന്റെ പ്രീയപ്പെട്ട ലാലിന് വിജയാശംസകള്‍'' ; മമ്മൂട്ടി: ബറോസ് നാളെ തിയേറ്ററുകളില്‍
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ക്രിസ്മസ് ദിനമായ ബുധനാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയില്‍ നടന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ പ്രമേയമാക്കിയാണ് സിനിമയൊരുക്കിയത്. ചിത്രത്തിലെ ത്രീഡി എഫക്ടും ക്യാമറയും സംഗീതവും ഗംഭീരമാണെന്നാണ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രമുഖരുടെ പ്രതികരണം. നടി രോഹിണി, വിജയ് സേതുപതി, മണിരത്‌നം എന്നിവര്‍ക്കൊപ്പം ലാലിന്റെ കുടുംബവും പ്രിവ്യൂ ഷോയ്‌ക്കെത്തിയിരുന്നു.
ഇതിനിടെ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് 'ബറോസ് 'ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട് എന്നാണ് മമ്മൂട്ടി എഴുതിയത്.