മാര്‍ക്കോ സിനിമയക്ക് ടി.വി പ്രദര്‍ശനമില്ല; അനുമതി നിഷേധിച്ച് കേന്ദ്ര ഏജന്‍സി

Update: 2025-03-05 04:59 GMT

തിരുവനന്തപുരം; ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമ ടി.വി ചാനലുകളിൽ  പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. യു/ എ സര്‍ട്ടിഫിക്കേഷനിലേക്ക് മാറ്റാന്‍ കഴിയാത്തത്ര വയലന്‍സ് സിനിമയില്‍ ഉള്ളതിനാലാണ് ചാനലുകളിലെ പ്രദര്‍ശനത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സീനുകള്‍ എഡിറ്റ് ചെയ്ത് വീണ്ടും നിര്‍മ്മാതാക്കള്‍ക്ക് അപേക്ഷിക്കാം. സിനിമയുടെ ഒ.ടി.ടി പ്രദര്‍ശനവും തടഞ്ഞേക്കും. സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

വയലന്‍സുകള്‍ കൊണ്ട് ഏറെ ചര്‍ച്ചയായ സിനിമ ഇതിനകം ഏറെ വിവാദത്തിലായിരുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണം മാര്‍ക്കോ പോലുള്ള സിനിമകള്‍ ആണെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

Similar News