ടീഷര്‍ട്ടില്‍ ഗാസയില്‍ പൊലിഞ്ഞ 4986 കുഞ്ഞുങ്ങളുടെ പേരുകള്‍; കാനില്‍ അസാന്‍ജെ

ദ സ്‌കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം കാനിലെത്തിയത്.;

Update: 2025-05-22 11:19 GMT

പാരീസ്: കാന്‍ ചലച്ചിത്ര മേളയില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ. ഇസ്രായേല്‍   ആക്രമണത്തിൽ  ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് അസാന്‍ജെ കാനിലെത്തിയത്. 2023 മുതല്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സില്‍ താഴെയുള്ള 4986 കുഞ്ഞുങ്ങളുടെ പേരുകളാണ് ടീഷര്‍ട്ടില്‍ ആലേഖനം ചെയ്തത്. ഒപ്പം പിന്നില്‍ സ്റ്റോപ്പ് ഇസ്രായേല്‍ എന്നും ചേര്‍ത്തിട്ടുണ്ട്. ദ സ്‌കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം കാനിലെത്തിയത്.

Similar News