'അര്‍ധരാതിയില്‍ മകന്‍ ഉമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു'; നില ഗുരുതരം

സംഭവം നടന്നത് വാക്കുതര്‍ക്കത്തിനിടെ;

Update: 2025-04-25 04:55 GMT

ഉപ്പള: മകന്‍ അര്‍ധരാത്രിയില്‍ ഉമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. വ്യാഴാഴ്ച അര്‍ദ്ധ രാത്രി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ വാക്കുതര്‍ക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന കത്തി യെടുത്ത് ഉമ്മയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു എന്നാണ് പരാതി.

ബഹളം കേട്ട് സമീപവാസികളെത്തിയപ്പോള്‍ ശരീരത്തിന്റെ പല ഭാഗത്തായി വെട്ടേറ്റ് ഉമ്മ നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് ആസ്പത്രിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍ നിറയെ രക്തം താളം കെട്ടി കിടക്കുകയാണ്. മഞ്ചേശ്വരം പൊലീസ് രാത്രി തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Similar News