ജ്വല്ലറിയില്‍ ഏല്‍പ്പിച്ച 22 പവനിലധികം സ്വര്‍ണ്ണാഭരണങ്ങളുടെ പണം കിട്ടിയില്ലെന്ന് പരാതി; 4 പാര്‍ട് ണര്‍മാര്‍ക്കെതിരെ കേസ്
സ്വര്‍ണ്ണ പണിക്കാരനായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ സി.കെ. മോഹനന്‍ ആണ് പരാതി നല്‍കിയത്;
ഉപ്പള: ജ്വല്ലറിയില്‍ ഏല്‍പ്പിച്ച 22 മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളുടെ പണം കിട്ടിയില്ലെന്ന് പരാതി. സ്വര്‍ണ്ണ പണിക്കാരനായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ സി.കെ. മോഹനന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ നാല് ജ്വല്ലറി പാര്‍ട് ണര്‍മാര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഉപ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന സിസ്പന്‍ ഗോള്‍ഡ് പാര്‍ട് ണര്‍മാരായ പൈവളിഗെയിലെ അബ്ദുല്‍ഖാദര്‍ എന്ന കായിഞ്ഞി, ഉപ്പളയിലെ ഹര്‍ഷാദ്, മാനേജര്‍ റഫീഖ് എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസടുത്തത്. 2021-22 കാലയളവില്‍ 22 മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പനക്കായി വാങ്ങിയെന്നും പല തവണ പണത്തിനായി പോയെങ്കിലും പിന്നെ തരാമെന്ന് പറഞ്ഞ് മടക്കി അയച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ജ്വല്ലറി പൂട്ടിയ നിലയില്‍ കാണപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.