ARREST | കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
By : Sub Editor
Update: 2025-03-27 11:37 GMT
അറസ്റ്റിലായ പ്രതികള്‍
കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാറും സംഘവും ബട്ടത്തൂരില്‍ നടത്തിയ പരിശോധനയില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് പിടിച്ചു. ബിഹാര്‍ സ്വദേശികളായ രോഹിത്ത്(20), ജമീല്‍ മിയ (29) എന്നിവരാണ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി. ബാബു, കെ. ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മഹേഷ്, ടി. നിഷാദ്, പി. മനോജ്, കെ. ശിജു എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.