ഒടയംചാലില്‍ വീണ്ടും പുലിയിറങ്ങി; ആടിനെ കടിച്ചുകൊന്നു

Update: 2025-03-15 11:41 GMT

പുലി കടിച്ചു കൊന്ന ആടിന്റെ ജഡം വനപാലകര്‍ പരിശോധിക്കുന്നു

കാഞ്ഞങ്ങാട്: ഒടയംചാലില്‍ വീണ്ടും പുലിയിറങ്ങി. ചക്കിട്ടടുക്കം കക്കോലിലാണ് പുലിയിറങ്ങിയത്. ഒരു ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കാണാതായിട്ടുണ്ട്. കക്കോലിലെ വിജയകുമാറിന്റെ ആടുകളെയാണ് കൊന്നതും കാണാതായതും. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയിറങ്ങിയതായി സംശയിക്കുന്നത്.

മേയാനായി അഴിച്ചുവിട്ട ആടിനെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തല മാത്രം ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. ആര്‍.ആര്‍.ടി സംഘവും സ്ഥലത്തെത്തി. കടിച്ചു കൊന്ന ആടിന്റെ അവശിഷ്ടം പരിശോധിച്ചു. പുലി കടിച്ചു കൊന്നതാണെന്ന് വനപാലകര്‍ ഉറപ്പാക്കിയിട്ടുണ്ട്. തുടര്‍ന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.


Similar News