നെല്ലിക്കട്ടയില്‍ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചു; അടുക്കള പൂര്‍ണ്ണമായും അഗ്‌നിക്കിരയായി

Update: 2025-03-20 04:09 GMT

ബദിയഡുക്ക: നെല്ലിക്കട്ട പൈക്കയില്‍ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചു. അടുക്കള പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. പൈക്ക ചന്ദ്രംപാറയിലെ ഷാഫിയുടെ വീട്ടില്‍ ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സെത്തി തീയണച്ചു. അപ്പോഴേക്കും വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചിരുന്നു. വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍, പാത്രങ്ങള്‍, പാചകവാതക സ്റ്റൗ തുടങ്ങിയവ കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.കെ രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്‍, ഉദ്യോഗസ്ഥരായ ജീവന്‍, അരുണ്‍, ജിത്തു, സിറാജ്, സാബില്‍, ഹോംഗാര്‍ഡ് പ്രവീണ്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Similar News