മഞ്ചേശ്വരത്ത് അപകടത്തില്‍പെട്ട കാറില്‍ നിന്ന് കാല്‍കോടിയോളം രൂപ കണ്ടെത്തി; കൂടുതല്‍ അന്വേഷണം
കസ്റ്റഡിയിലെടുത്ത പണം
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കാല്‍ കോടിയോളം രൂപ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം ദേശീയപാതയില്‍ മംഗളൂരുവില്‍ നിന്ന് പഴവര്‍ഗങ്ങള്‍ കയറ്റി വരികയായിരുന്ന കാറും ഹൊസങ്കടിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂടിയിടിച്ചത്. ഇരുകാറുകളിലുമുണ്ടായിരുന്നവര്‍ വഴക്കിട്ടതോടെ നാട്ടുകാര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നം രൂക്ഷമായി. സംഭവമറിഞ്ഞ് ഹൈവേ പൊലീസ് സ്ഥലത്തെത്തി പഴവര്‍ഗങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കാറില്‍ നിന്ന് 25,88,000 രൂപ കണ്ടെത്തിയത്. പണവും കാറും മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണത്തിന്റെ അവകാശിയായ കാസര്‍കോട് അമ്പാര്‍ സ്വദേശിക്ക് നോട്ടീസ് നല്‍കി.