JUDGEMENT I പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് 40 വര്‍ഷം തടവ്
Update: 2025-03-25 05:17 GMT
കാസര്‍കോട് :പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 40 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉടുമ്പന്‍ചോല കല്ലംപ്ലാക്കല്‍ ഷാമില്‍ കെ മാത്യു(35)വിനാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ്ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2016ല്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്വാകാര്യസ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അന്നത്തെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.