കാഞ്ഞങ്ങാട്: കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ ആലത്തടിയിലെ കെ ദാമോദരനെ(58)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10 മണിയോടെ മലൂര്‍ തറവാടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.