ARREST | മഞ്ചേശ്വരത്ത് മൂന്ന് ഇടങ്ങളിലായി ലഹരി വേട്ട; കർണാടക സ്വദേശിയടക്കം 4 പേർ പിടിയിൽ

Update: 2025-03-20 15:24 GMT

മഞ്ചേശ്വരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് നടത്തിയ റെയ്ഡിൽ കർണാടക സ്വദേശിയടക്കം 4 പേർ പിടിയിൽ. മഞ്ചേശ്വരം സ്വദേശികളായ അല്ലാം ഇക്ബാൽ, മുഹമ്മദ് ഫിറോസ്, അൻവർ അലിക്കുട്ടി,കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ യും 7 ലക്ഷം രൂപയും വാഹനവും പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണിവർ. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കാസർകോട് ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ ഇ, സബ് ഇൻസ്പെക്ടർ മാരായ രതീഷ് ഗോപി, ഉമേഷ്, എ.എസ്.ഐ മധുസൂധനൻ, ധനേഷ്, രാജേഷ്, അബ്ദുൾ സലാം, അബ്ദുൾ ഷുക്കൂർ, നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, സന്ദിപ് സി എച്ച്, അനീഷ് കുമാർ കെ.എം, സോണിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar News