ARREST | സ്‌കൂള്‍ പരിസരങ്ങളിലടക്കം കഞ്ചാവ് വില്‍പ്പന; 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By :  Sub Editor
Update: 2025-04-01 08:09 GMT

കാസര്‍കോട്: സ്‌കൂള്‍ പരിസരങ്ങളിലും യുവാക്കളെ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ സൂക്ഷിച്ച 50 ഗ്രാം. കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിയടുക്കയിലെ ശിഹാബുദ്ദീന്‍ (40) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളി, പ്രിവന്റിവ് ഓഫീസര്‍ കെ.ആര്‍. പ്രജിത്ത്, സിവില്‍ ഓഫീസര്‍മാരായ വി. മഞ്ചുനാഥന്‍, പി. രാജേഷ്, സോനു സെബാസ്റ്റ്യന്‍, ടി.വി. അതുല്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് എത്തിച്ചു നല്‍കുന്ന ആളുകളെ അടക്കം അന്വേഷിച്ചു വരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Similar News