അമ്മയുടെ ചികിത്സക്കുള്ള പണവുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ മകന്‍ കാറിടിച്ച് മരിച്ചു
ജയാനന്ദ
അപകടസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തുന്നു
മഞ്ചേശ്വരം: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലുള്ള അമ്മക്ക് വേണ്ടി ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കില്‍ പണയപ്പെടുത്തി പണവുമായി വന്ന മകന്‍ കാറിടിച്ചു മരിച്ചു. മീയാപ്പദവ് ചികുര്‍പാതയിലെ ജയാനന്ദ(38)യാണ് മരിച്ചത്. അമ്മ കമല അസുഖത്തെ തുടര്‍ന്ന് ആസ്പത്രില്‍ ചികിത്സയിലാണ്. ആസ്പത്രിയില്‍ പണം അടക്കാന്‍ വേണ്ടി ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ മഞ്ചേശ്വരത്തെ ബാങ്കില്‍ പണയപ്പെടുത്തി ആസ്പത്രിയിലേക്ക് പണവുമായി പോകാന്‍ മഞ്ചേശ്വരത്ത് റോഡ് മുറിച്ചു കടക്കുമ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന ഇനോവ കാര്‍ ജയാനന്ദയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ജയാനന്ദയെ ഓടിക്കൂടിയ നാട്ടുകാരാണ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.