FOUND DEAD | നീലേശ്വരത്ത് ഒരാള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല

Update: 2025-04-02 06:15 GMT

നീലേശ്വരം: നീലേശ്വരത്ത് ഒരാളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ നീലേശ്വരം മൂലപ്പള്ളി സ്‌കൂളിനും കൊഴുന്തിലിനും ഇടയില്‍ റെയില്‍പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. 60 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൈക്കടപ്പുറം സ്വദേശിയാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ് പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Similar News