കാട്ടുപന്നികള്‍ കുറുകെ ചാടി; ബോവിക്കാനത്ത് ബൈക്ക് മറിഞ്ഞ് പരിക്ക്
By : Online Desk
Update: 2025-05-08 05:21 GMT
പ്രാതീകാത്മക ചിത്രം
ബോവിക്കാനം:ബോവിക്കാനം -ഇരിയണ്ണ ി റോഡിലെ ചിപ്ലിക്കയയില്‍ കാട്ടുപന്നികള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. മുണ്ടക്കൈ മുല്ലച്ചേരിയടുക്കത്തെ മുരളിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുരളി ബൈക്കില്‍ പോകുന്നതിനിടെ രണ്ട് പന്നികള്‍ റോഡിന് കുറുകെ ഓടുകയായിരുന്നു. പന്നികളെ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വീടിന് സമീപത്തെ സൂചനാബോര്‍ഡിലിടിച്ച് മറിയുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ മുരളിയുടെ കാലിന് അപകടത്തില്‍ പരിക്കേറ്റു.ഒരു വര്‍ഷം മ ുമ്പ് ഈ ഭാഗത്ത് ആദൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ വി രാജന്റെ കാറില്‍ കാട്ടുപോതി്തുകളിടിച്ച് അപകടം സംഭവിച്ചിരുന്നു.