ടി.കെ അഹമ്മദ് കുഞ്ഞി അന്തരിച്ചു

By :  Sub Editor
Update: 2025-07-18 08:04 GMT

കുമ്പള: പരേതരായ കണ്ണൂര്‍ അബ്ബാസ് ഹാജിയുടെയും ബിഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ടി.കെ അഹമ്മദ് കുഞ്ഞി (63) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: റൂഖിയാബി പൈവളിഗെ. മക്കള്‍: അബ്ബാസ്, ആയിഷ. സഹോദരങ്ങള്‍. ടി.കെ കുഞ്ഞാമു ഹാജി, ടി.കെ അബ്ദുല്ല ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി, ടി.കെ ഇസ്മായില്‍ ഹാജി, ടി.കെ അബ്ദുല്‍ റഹിമാന്‍, ഉമ്മുസല്‍മ ചെര്‍ക്കള, അസ്മാബി ചെങ്കള, റൂഖിയബി ഉദുമ, പരേതരായ ആയിഷാബി മൊഗ്രാല്‍, സുലൈഖ കമ്പാര്‍. മരുമക്കൾ ജുനൈദ് നായന്മാർമൂല , അനീസ ഷിറിയ.

എ.കെ.എം അഷ്റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ.എസ് ജാഫര്‍ സാദിക്ക് തങ്ങള്‍ കുമ്പോല്‍, കെ.എസ് ഷമീം തങ്ങള്‍ കുമ്പോല്‍ തുടങ്ങി വിവിധ രാഷ്ട്രീയ മത നേതാക്കന്മാര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News