ആളൊഴിഞ്ഞ വീട്ടില്‍ വന്‍ ലഹരിവേട്ട; എക്‌സൈസ് സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
By : Sub Editor
Update: 2025-03-07 09:52 GMT
കണ്ണൂര്‍: ആളൊഴിഞ്ഞ വീട്ടില്‍ രാത്രി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 17 ഗ്രാം എം.ഡി.എം.എയും രണ്ടര കിലോ കഞ്ചാവും 35 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്തെ ആളൊഴിഞ്ഞ വീട്ടിലാണ് വന്‍ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീന്‍ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരാണ് പിടിയിലായത്. എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പ്രതികളുമായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ എക്‌സൈസ് സംഘത്തെ സംഘടിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ എക്‌സൈസുകാര്‍ ഇവിടെ നിന്ന് കൊണ്ടുപോയത്.