രജോരിയില്‍ പട്രോളിങിനിടെ കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്‌മണ്യന്റെയും ലക്ഷ്മിയുടെയും മകന്‍ സജീഷ് ആണ് മരിച്ചത്;

Update: 2025-11-22 16:59 GMT

മലപ്പുറം: ജമ്മു കശ്മീരിലെ രജോരി സെക്ടറില്‍ പട്രോളിങിനിടെ കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു. ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്‌മണ്യന്റെയും ലക്ഷ്മിയുടെയും മകന്‍ സജീഷ് (48) ആണ് മരിച്ചത്.

ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സുബേദാറായ സജീഷ് കഴിഞ്ഞ 27 വര്‍ഷമായി പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂരിലെത്തിക്കും.

Similar News