നീര്‍ച്ചാല്‍: തീപ്പൊള്ളലേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നീര്‍ച്ചാല്‍ സ്‌കൂളിന് സമീപം പൂവാളയിലെ രേഖ (45)യാണ് മരിച്ചത്. ഫെബ്രുവരി 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ് മംഗളുരുവിലെ സ്വകാര്യ ആസ്പത്രയില്‍ ചികിത്സയിലായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ജഗന്നിവാസ ആള്‍വയുടേയും പരേതയായ കൃഷ്ണവേണിയുടേയും മകളാണ്. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ഗണേഷ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുര്‍ഗാപ്രസാദ്.