കുമ്പള: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയുടെ സമീപത്ത് കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിന് തീ പിടിക്കുകയായിരുന്നു. തീപടര്‍ന്നുപിടിച്ച് വൈദ്യുതി വയറിങ്ങും മറ്റും കത്തി നശിച്ചു. അബ്ദുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉപ്പളയില്‍ നിന്നെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. തൊട്ടടുത്ത് പടക്ക ഫാക്ടറിയുണ്ട്. ഇതിന് തീപിടിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.