ബെദിര സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

By :  Sub Editor
Update: 2025-03-07 09:59 GMT

കാസര്‍കോട്: ബെദിര സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബംബ്രാണി ഹുസൈന്‍(55) ആണ് മരിച്ചത്. ദീര്‍ഘകാലമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ജോലി സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആസ്പത്രിയില്‍ പ്രേവശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹുസൈന്‍ 35 ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. പരേതനായ ബംബ്രാണി അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: മെഹറുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. മരുമക്കള്‍: ആഷിഫ്, ബാഷിദ്. സഹോദരങ്ങള്‍: അഷ്‌റഫ്, താജുദ്ദീന്‍, ഷംസുദ്ദീന്‍, ഹംസ, സുഹ്‌റ, ആയിഷ, സുലൈഖ.

Similar News