നീലേശ്വരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു
ചെറുവത്തൂര്‍ ഐസ് പ്ലാന്റിന് സമീപത്തെ ബി ബാബുവിന്റെ മകന്‍ ബി ശിവകുമാര്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-08-09 04:48 GMT
നീലേശ്വരം: പള്ളിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ ഐസ് പ്ലാന്റിന് സമീപത്തെ ബി ബാബുവിന്റെ മകന്‍ ബി ശിവകുമാര്‍(18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.45 മണിയോടെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശിവകുമാറിനെ വിവരമറിഞ്ഞെത്തിയ നീലേശ്വരം എസ്.ഐ കെ.വി രതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മരിച്ച യുവാവിനെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ശിവകുമാറാണെന്ന് വ്യക്തമായത്. സഹോദരങ്ങള്‍ : അച്യുതന്‍, ശിവപ്രസാദ്. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.