വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

പിടിയിലായത് കാസര്‍കോട് അണങ്കൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ടി എം;

Update: 2025-07-02 16:27 GMT

കാസര്‍കോട്: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് 16.8 ഗ്രാം എംഡിഎംഎ യും 2 .1 ഗ്രാം കഞ്ചാവും പിടികൂടിയത്.

കാസര്‍കോട് അണങ്കൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ടി എം (27) ആണ് പിടിയിലായത്. ഇയാള്‍ സമാനമായ ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സുനില്‍ കുമാര്‍ സി കെ യുടെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ ഇന്‍സ്പക്ടര്‍ വിപിന്‍ യുപി, SCPO പ്രദീപ് കുമാര്‍, നാരായണന്‍, പ്രശാന്ത്, CPO മനോജ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ CPO മാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്ത ശൈവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News