കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

മംഗളൂരു പമ്പുവെല്‍ നോര്‍വല്‍ സ്‌കൈ സിറ്റിയിലെ ആയിഷത്ത് മുസൈനയാണ് പരാതി നല്‍കിയത്‌;

Update: 2025-09-13 04:22 GMT

ആദൂര്‍: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മംഗളൂരു പമ്പുവെല്‍ നോര്‍വല്‍ സ്‌കൈ സിറ്റിയിലെ ആയിഷത്ത് മുസൈന(25) യുടെ പരാതിയില്‍ ഭര്‍ത്താവ് ദേലംപാടി ചെമ്പത്തടുക്കയിലെ അബ്ദുള്‍ വാഹിദ്(32), ഭര്‍തൃ മാതാവ് മൈമൂന(50), പിതാവ് പി.എ.മുഹമ്മദ് കുഞ്ഞി(59) എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.

വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞ് അബ്ദുള്‍ വാഹിദ് തന്നെ നിരവധി തവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് മുസൈനയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞമാസം നാലിന് അബ്ദുള്‍ വാഹിദ് ആയിഷത്ത് മുസൈന താമസിക്കുന്ന മംഗളൂരുവിലെ ഫ് ളാറ്റിലെത്തി മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കി.

Similar News