എന്‍മകജെയില്‍ വാര്‍ഡ് നിലനിര്‍ത്താന്‍ ഭാര്യയും നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചു പിടിക്കാന്‍ ഭര്‍ത്താവും രംഗത്ത്
കഴിഞ്ഞ തവണ 17 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് - 5, മുസ്ലീം ലീഗ് - 3. ബി.ജെ.പി- 5, എല്‍.ഡി.എഫ് - 4 എന്നിങ്ങനെയാണ് കക്ഷിനില;
പെര്‍ള: തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ് നില നിര്‍ത്താന്‍ ഭാര്യയും, നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചു പിടിക്കാന്‍ ഭര്‍ത്താവും രംഗത്ത്. വാശിയേറിയ മത്സരം നടക്കുന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ സായയില്‍ നിന്ന് ജയശ്രി കുലാല്‍ മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. രണ്ടാം വാര്‍ഡായ ചവര്‍ക്കാടില്‍ നിന്നും ഭര്‍ത്താവ് ഐത്തപ്പ കുലാല്‍ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പി യിലെ മഹേഷ് ഭട്ടിനെതിരെ തോല്‍ക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ വാര്‍ഡ് തിരിച്ചു പിടിക്കുമെന്ന ഉത്തമ വിശ്വാസമുണ്ടെന്ന് ഐത്തപ്പ കുലാലും വാര്‍ഡ് നില നിര്‍ത്തുക തന്നെ ചെയ്യുമെന്ന് ജയശ്രീ കുലാലും പറഞ്ഞു. രണ്ടാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച മഹേഷ് ഭട്ട് നിലവില്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് പ്രര്‍ത്തനത്തിനിറങ്ങിയതും ഐത്തപ്പ കുലാലിന്റെ പ്രതീക്ഷ വര്‍ധിക്കുന്നു.
കഴിഞ്ഞ തവണ പതിനേഴ് വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് - അഞ്ച്, മുസ്ലീം ലീഗ് - മൂന്ന്, ബി.ജെ.പി- അഞ്ച്, എല്‍.ഡി.എഫ് - നാല് എന്നിങ്ങനെയാണ് കക്ഷിനില.
ഇത്തവണ 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് -14 വാര്‍ഡുകളിലും, മുസ്ലീം ലീഗ് - നാല്, എല്‍.ഡി.എഫിലെ സി.പി.എം - 16, സി.പി.ഐ - രണ്ട് വാര്‍ഡുകളിലും, ബി.ജെ.പി - 18വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.