സ്റ്റേഷനില്‍ അതിക്രമം,പൊലീസുകാരെ കയ്യേറ്റം ചെയ്തു, ജനല്‍ ഗ്ലാസ് തകര്‍ത്തു; നിരവധി കേസുകളിലെ പ്രതി പിടിയില്‍

നെക്രാജെ ചൂരിപ്പള്ളത്തെ പി.എ അബ്ദുല്‍ നിഷാദ് ആണ് അറസ്റ്റിലായത്;

Update: 2025-11-18 06:33 GMT

വിദ്യാനഗര്‍: പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടുകയും ജനല്‍ ഗ്ലാസ് തകര്‍ക്കുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത നിരവധി കേസുകളിലെ പ്രതിയെ വിദ്യാനഗര്‍ സി.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നെക്രാജെ ചൂരിപ്പള്ളം ഹൗസിലെ പി.എ അബ്ദുല്‍ നിഷാദ്(28) ആണ് അറസ്റ്റിലായത്. ആദൂര്‍, ബദിയടുക്ക, വിദ്യാനഗര്‍ സ്റ്റേഷനുകളിലായി പോക്‌സോ അടക്കം 12ഓളം കേസുകളില്‍ നിഷാദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വാറണ്ടുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് പരാക്രമം കാട്ടിയത്. സ്റ്റേഷന്‍ റൈറ്ററുടെ റൂമിലെ ജനല്‍ ഗ്ലാസ് തലക്കൊണ്ടിടിച്ച് തകര്‍ത്തായിരുന്നു പരാക്രമം. അതിനിടെ ജൂനിയര്‍ എസ്.ഐ കെ.പി സഫ് വാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിത് എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

പരിക്കേറ്റ ഉദ്യോഗസ്ഥരേയും തലക്ക് പരിക്കേറ്റ നിഷാദിനെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Similar News