കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ പൊലീസ് പിടികൂടി
തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്;
By : Online correspondent
Update: 2025-11-18 05:05 GMT
തലപ്പാടി : കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ മഞ്ചേശ്വരം പൊലീസ് പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ ബോണറ്റിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്.
മംഗളൂരുവിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രേഖ ഹാജരാക്കിയില്ലെങ്കില്‍ പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.