സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍; കൈമലര്‍ത്തി അധികൃതര്‍

Update: 2025-07-16 06:57 GMT

സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ എ.ഇ.ഒമാര്‍ക്ക് പ്രതിഷേധ പത്രിക സമര്‍പ്പിക്കുന്നു

കാസര്‍കോട്: സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം ആറ് മാസം മുമ്പ് പ്രസിദ്ധീകരിച്ചിട്ടും ജില്ലയിലെ എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയും സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചില്ല. ജില്ലയില്‍ എല്‍.പി, യു.പി വിഭാഗങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹരായത്. ഓരോ താലൂക്കുകളിലുമായി യു.പി വിഭാഗത്തില്‍ നിന്ന് 15 ഓളം വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി വിഭാഗത്തില്‍ നിന്ന് പ്‌ത്തോളം വിദ്യാര്‍ത്ഥികള്‍ക്കുമാണ് തുക ലഭിക്കാനുള്ളത്. എന്നാല്‍ എന്ന് ലഭിക്കുമെന്ന്് ഒരറിയിപ്പും ലഭിച്ചില്ല. എല്‍.പി വിഭാഗത്തില്‍ സ്‌കോളര്‍ഷിപ്പ് തുക ഒരാള്‍ക്ക് 100 രൂപയും യു.പി വിഭാഗത്തില്‍ 400 രൂപയുമാണ് അനുവദിക്കേണ്ടത്. ഇത്രയും ചെറിയ തുക ആയിട്ടുപോലും തുക അനുവദിക്കാത്തതെന്തെ എന്താണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചോദിക്കുന്നത്. സംസ്ഥാനത്തുടനീളം 12000 വിദ്യാര്‍ഥികള്‍ക്കാണ് തുക കിട്ടാനുള്ളത്.

കഴിഞ്ഞ വര്‍ഷം വരെ ജനുവരിയില്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് മാര്‍ച്ച് മാസത്തില്‍ തന്നെ സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം താളംതെറ്റി. സ്‌കോളര്‍ഷിപ്പ് തുക എന്ന് അനുവദിക്കുമെന്ന ചോദ്യത്തിന് ഫണ്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും എ.ഇ.ഒക്ക് അധ്യാപകര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേരള സംസ്‌കൃത് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.എ ഹരികുമാര്‍ പറഞ്ഞു.

Similar News