തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

കുഡ് ലു പാറക്കട്ട മുകുന്ദത്തില്‍ ബാബുരാജ് ആണ് മരിച്ചത്;

Update: 2025-11-05 08:34 GMT

കാസര്‍കോട്: തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കുഡ് ലു പാറക്കട്ട മുകുന്ദത്തില്‍ ബാബുരാജിനെ(57)യാണ് കഴിഞ്ഞദിവസം വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബാബുരാജിനെ താഴെയിറക്കി സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കൊല്ലം അഞ്ചാലംമൂട് പനയം സ്വദേശിയായ ബാബുരാജ് കാസര്‍കോട്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പിന്നീട് അധ്യാപികയായ ആശയെ വിവാഹം ചെയ്ത് പാറക്കട്ടയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പാറക്കട്ടയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. മക്കള്‍: സൗരവ്, സയന.

Similar News