ഫലം ഇന്നറിയാം; തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിനു ആരംഭിക്കും

ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും;

Update: 2025-12-12 19:36 GMT

കാസർകോട്:തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിനു വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും 18 ടേബിളുകളിൽ ഓരോ ടേബിളിൽ മൂന്നുപേർ വീതം മൊത്തം 54 ജീവനക്കാർ കൗണ്ടിംഗ്, ടാബുലേഷൻ ചുമതലകളിലും 15 പേർ പാക്കിങ്,സീലിംഗ് ചുമതലകളിലും ഉണ്ട്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.

ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം ജിഎച്ച്എസ്എസ് കുമ്പള യിലും കാസർകോട് ബ്ലോക്ക്- പഞ്ചായത്തിന്റെ ഗവ. കോളേജ് കാസർകോടും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ - ബി എ ആർ എച് എസ് എസ് ബോവിക്കാനത്തും (Hss, Hs, and Up) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്ടും നീലേശ്വരം മുനിസിപ്പാലിറ്റിയുടെ രാജാസ് എച്ച്എസ്എസ്, നീലേശ്വരത്തും

. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ - ജിഎച്ച്എസ്എസ് പരപ്പ യിലും

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നെഹ്‌റു കോളേജ്, പടന്നക്കാടും

. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗിലും ആണ്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനും ഇവിഎം കൗണ്ടിങ്ങിനും ഉൾപ്പെടെ

കാറടുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടണ്ണൽ കേന്ദ്രത്തിൽ 24 ടേബിളുകൾ ഉണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടണ്ണൽ കേന്ദ്രത്തിൽ 43 ഉം നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 20 ഉം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 32 ഉം പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 41 ഉം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 44 ഉം ടേബിളുകളാണ് ഉള്ളത്.കാസർകോട് മുനിസിപ്പാലിറ്റിക്ക് 12 ടേബിളുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്ക് എട്ട് ടേബിളുകളും നീലേശ്വരം മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ അഞ്ചു ടേബിളുകളും ഉണ്ട് ഒരു ടേബിളിൽ കുറഞ്ഞത് രണ്ട് ജീവനക്കാർ ഉണ്ടാകും.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഏഴുമണിക്ക് ജീവനക്കാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരും

Tags:    

Similar News