വാടക നല്‍കിയില്ല; മൊബൈല്‍ ടവര്‍ കേബിള്‍ മുറിച്ച് മാറ്റി കെട്ടിട ഉടമ; പരാതി നല്‍കാനൊരുങ്ങി കമ്പനി
പ്രതീകാത്മക ചിത്രം
മഞ്ചേശ്വരം: മാസങ്ങളായി വാടക നല്‍കാത്ത മൊബൈല്‍ കമ്പനിക്കെതിരെ കെട്ടിട ഉടമ. ഹൊസങ്കടിയിലെ ഒരു കെട്ടിടത്തില്‍ സ്ഥാപിച്ച മൊബൈല്‍ കമ്പനി ടവറിലേക്കുള്ള കേബിളുകള്‍ ഉടമ മുറിച്ചുമാറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഹൊസങ്കടി ടൗണിലുള്ള ഒരു കെട്ടിടത്തിന് മുകളിലാണ് ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. മാസവാടക തരാമെന്ന ധാരണയിൽ സ്ഥാപിച്ച ടവറിനു മാസങ്ങളായി കമ്പനി വാടക നല്‍കിയില്ലെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നാണ് ടവറിലേക്ക് കടന്നുപോകുന്ന കേബിളുകള്‍ കെട്ടിട ഉടമ മുറിച്ചുമാറ്റിയത്. ഇതോടെ ടവറില്‍ നിന്നുള്ള നെറ്റ് വര്‍ക്കിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനവും ഏറെ നേരത്തേക്ക് നിശ്ചലമായി. കെട്ടിട ഉടമയ്‌ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് മൊബൈല്‍ ടവര്‍ കമ്പനി