ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു

വിഷ്ണുമംഗലം സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്;

Update: 2025-08-23 06:13 GMT

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിഷ്ണുമംഗലം സ്വദേശി ഭാസ്‌കരന്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരിയ ലാലൂരിലാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.

ഓട്ടോഡ്രൈവര്‍ മധുരംപാടിയിലെ മാധവന്‍, വിഷ്ണുമംഗലത്തെ സുധാകരന്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സുധാകരനും ഭാര്യ സാവിത്രിയും ലാലൂരിലെ പറമ്പിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.

Similar News