മൊഗ്രാല്‍പുത്തൂരില്‍ എന്‍.എച്ച് ജോലിക്കിടെ അപകടം: ഒരാള്‍ മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

Update: 2025-09-11 07:37 GMT

മൊഗ്രാല്‍പുത്തൂര്‍: ദേശീയപാതാ നിര്‍മാണ പ്രവൃത്തിക്കിടെ ജില്ലയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ പുത്തൂരില്‍ ക്രെയിന്‍ പൊട്ടി താഴേക്ക് വീണ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ് (38) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ അശ്വിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. ദേശീയ പാതയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കിടെയായിരുന്നു അപകടം. സംഭവമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി.ചൊവ്വാഴ്ച ചെര്‍ക്കളയിലും ദേശീയപാതയുമായി ബന്ധപ്പെട്ട ജോലിക്കിടെ അതിഥി തൊഴിലാളി വീണ് മരിച്ചിരുന്നു.

Similar News