മോട്ടോര്‍ പമ്പ് തകരാറില്‍; കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം
കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലെന്ന് നാട്ടുകാര്‍;
കുമ്പള: മോട്ടോര്‍ പമ്പ് തകരാറിലായതോടെ കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കേരള സര്‍ക്കാറിന്റെ വാട്ടര്‍ അതോറിറ്റിയുടെയും കേന്ദ്ര സര്‍ക്കാറിന്റെ ജലമിഷന്‍ പദ്ധതിയുടെയും കുടിവെള്ളമാണ് മോട്ടോര്‍ തകരാര്‍ കാരണം മുടങ്ങിയത്. ഉളുവാര്‍ ബായിക്കട്ട പുഴയില്‍ നിന്നാണ് വെള്ളം എത്തുന്നത്.
കളത്തൂര്‍, കിദൂര്‍, കൊടിയമ്മ, ബംബ്രാണ, കുമ്പള, ആരിക്കാടി എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള കുടിവെള്ളമാണ് മുടങ്ങിയത്. തകരാറിലായ മോട്ടോര്‍ പമ്പ് നന്നാക്കാന്‍ നല്‍കിയെങ്കിലും തിരിച്ച് കിട്ടിയില്ലെന്നാണ് അധികൃതരുടെ മറുപടി. അധികൃതര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇരുവരേയും സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.