മംഗളൂരു വരെ മെമു; ആവശ്യം പരിശോധിക്കാന്‍ ഡയറക്ടറേറ്റിന് റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം

യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.;

Update: 2025-08-21 04:45 GMT

കാസര്‍കോട്: ജില്ലയുടെ ഏറെ കാലത്തെ ആവശ്യമായ മെമു സര്‍വീസ് എന്ന സ്വപ്‌നത്തിന് ചിറകുമുളക്കുന്നു .കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് മെമു നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റെയില്‍വേ ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കി. ഡയറക്ടറേറ്റ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ ജില്ലയുടെ ട്രെയിന്‍ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ അവസാനമാവും. ഉത്തരമലബാറിലേക്കുള്ള ട്രെയിന്‍ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലന്‍ എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്.പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു.

ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള മെമു രാവിലെ 9ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. വൈകീട്ട് 5.30 വരെ കണ്ണൂരില്‍ വെയിലും മഴയും കൊണ്ട് കിടക്കുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. മെമു സര്‍വ്വീസില്ലാത്ത കേരളത്തിലെ ഏക റൂട്ടും കണ്ണൂര്‍-മംഗലാപുരം ആണ്.മംഗലാപുരത്തേക്ക് മെമു നീട്ടുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നിലവില്‍ ഒന്നും ഇല്ല. കണ്ണൂരില്‍ നിന്ന് പുറപ്പെട്ടാല്‍ മംഗളൂരുവിലേക്ക് കേവലം മൂന്ന് മണിക്കൂര്‍ മതിയാവും . മെമു മംഗളൂരുവിലേക്ക് നീട്ടിയാല്‍ കണ്ണൂരില്‍ നിന്ന് വടക്ക് ഭാഗത്തേക്കുള്ള ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സാര്‍ത്ഥം പോകുന്ന രോഗികള്‍ക്കും ഏറെ ആശ്വാസമാവും.

ജില്ലയിലൂടെ മംഗളൂരുവിലേക്ക് പോകുന്ന കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനിനെയാണ് ഏറെ പേരും നിത്യേന ആശ്രയിക്കുന്നത്. രാവിലെ 7.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനാണ് വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും പ്രധാന ആശ്രയം. ട്രെയിന്‍ കണ്ണപുരം കഴിഞ്ഞാല്‍ നിന്ന് കാലുകുത്താന്‍ ഇടമില്ലാത്ത വിധമാണ് തിരക്ക്. കാസര്‍കോട് 9.33 ന്് എ്ത്തുന്ന ട്രെയിന്‍ 10.55ന് മംഗളൂരുവിലെത്തും. പാസഞ്ചര്‍ ട്രെയിനിന്റെ കോച്ച് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. 14 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന് ഇപ്പോള്‍ 11 കോച്ചുകളാണ് പരമാവധി ഉണ്ടാകാറുള്ളത്.

മംഗളൂരു വരെ മെമു; ആവശ്യം പരിശോധിക്കാന്‍ ഡയറക്ടറേറ്റിന് റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം

കാസര്‍കോട്: ജില്ലയുടെ ഏറെ കാലത്തെ ആവശ്യമായ മെമു സര്‍വീസ് എന്ന സ്വപ്‌നത്തിന് ചിറകുമുളക്കുന്നു .കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് മെമു നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റെയില്‍വേ ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കി. ഡയറക്ടറേറ്റ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ ജില്ലയുടെ ട്രെയിന്‍ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ അവസാനമാവും. ഉത്തരമലബാറിലേക്കുള്ള ട്രെയിന്‍ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലന്‍ എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്.

പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു.

Similar News