ഉപ്പളയില്‍ വന്‍തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Update: 2025-08-22 11:14 GMT

ഉപ്പള: ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി വന്‍ തീപിടുത്തമുണ്ടായത്. കോംപ്ലക്സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മാസ്റ്റര്‍ കമ്പ്യൂട്ടേഴ്സ് സ്ഥാപനത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ തീ പരിസരത്തുള്ള കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷം തീ അണച്ചു. സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കില്ല. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് കടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Similar News