മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

വിചാരണക്കോടതി ഉത്തരവിനെതിരെ നേരത്തെ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കിയിരുന്നു;

Update: 2025-09-27 05:35 GMT

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്റെ അപരനായി ബി.എസ്.പിയിലെ കെ സുന്ദര മല്‍സരംഗത്തിറങ്ങിയിരുന്നു. പത്രിക പിന്‍ലിക്കാന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8300 രൂപയുടെ മൊബൈല്‍ ഫോണും കോഴ നല്‍കി അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

എന്നാല്‍ കേസില്‍ സുരേന്ദ്രനുള്‍പ്പെടെ ആറ് പ്രതികളെ 2024 ഒക്ടോബര്‍ അഞ്ചിന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി അടുത്ത ദിവസം തന്നെ അപ്പീല്‍ പരിഗണിക്കും. വിചാരണക്കോടതി ഉത്തരവിനെതിരെ നേരത്തെ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചാണ് അപ്പീല്‍ നല്‍കിയത്.

Similar News