മദ്യക്കുപ്പികള്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചതായി പരാതി

കാനത്തൂര്‍ പയോലത്തെ ടി ഡിബിന്‍ ആണ് അക്രമത്തിനിരയായത്;

Update: 2025-11-06 04:59 GMT

ആദൂര്‍: മദ്യക്കുപ്പികള്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും കല്ലുകൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചതായി പരാതി. കാനത്തൂര്‍ പയോലത്തെ ടി ഡിബിന്‍(32) ആണ് അക്രമത്തിനിരയായത്.

ഡിബിന്റെ പരാതിയില്‍ പയോലത്തെ സന്ദീപ്, രഞ്ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കാനത്തൂര്‍ കൊട്ടാരത്തിങ്കല്‍ എന്ന സ്ഥലത്ത് റോഡരികില്‍ മൂന്നംഗസംഘം മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത ഡിബിനെ സംഘം തടഞ്ഞുവെച്ച് ഇരുമ്പ് വടികൊണ്ടും കൈകൊണ്ടും അടിക്കുകയും കല്ലുകൊണ്ട് കുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

Similar News