തദ്ദേശ തിരഞ്ഞെടുപ്പ്; 19 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്ക് ; കാസര്‍കോട് നഗരസഭയിലും വനിതാസംവരണം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി;
കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം സംബന്ധിച്ച് തീരുമാനമായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. 38 ഗ്രാമപഞ്ചായത്തുകളില്‍ 10 ഇടങ്ങളില്‍ പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കാണ്.
കാസര്‍കോട് ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ത്രീ സംവരണവും ഒരു ബ്ലോക്കില്‍ പട്ടികവര്‍ഗ സ്ത്രീ സംവരണവുമാണ് നിശ്ചയിച്ചിരിക്കുന്നത്. പരപ്പ പട്ടിക വര്‍ഗ സ്ത്രീ സംവരണ ബ്ലോക്ക് പഞ്ചായത്തായും കാഞ്ഞങ്ങാട്, നീലേശ്വരം സ്ത്രീ സംവരണ ബ്ലോക്ക് പഞ്ചായത്തുകളായും നിശ്ചയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഒരു നഗരസഭയില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തി.
കാസര്‍കോട് നഗരസഭയിലാണ് വനിതാ സംവരണം ഏര്‍പ്പെടുത്തിയത്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളില്‍ 21 ഗ്രാമപഞ്ചായത്തുകള്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തിയത്. 17 സ്ത്രീ സംവരണ പഞ്ചായത്തുകളും ഒരു പട്ടികജാതി സംവരണ പഞ്ചായത്തും ഒരു പട്ടിക വര്‍ഗ സംവരണ പഞ്ചായത്തും ഒരു പട്ടിക വര്‍ഗ സ്ത്രീ സംവരണ പഞ്ചായത്തും ഒരു പട്ടിക ജാതി സ്ത്രീ സംവരണ പഞ്ചായത്തുമാണ് നിശ്ചയിച്ചത്.
ബെള്ളൂര്‍ പട്ടികജാതി സ്ത്രീ സംവരണ ഗ്രാമപഞ്ചായത്ത്, ചെങ്കള പട്ടികജാതി സംവരണ ഗ്രാമപഞ്ചായത്ത്, കള്ളാര്‍ പട്ടിക വര്‍ഗ സ്ത്രീ സംവരണ ഗ്രാമപഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പട്ടികവര്‍ഗ സംവരണ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് തീരുമാനിച്ചത്. സ്ത്രീ സംവരണ പഞ്ചായത്തുകളായി കുമ്പഡാജെ, കാറഡുക്ക, കുറ്റിക്കോല്‍, പൈവളിഗെ, പുത്തിഗെ, എന്‍മകജെ, മധൂര്‍, ചെമ്മനാട്, പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍ പെരിയ, ബളാല്‍, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ വിജ്ഞാപനം ചെയ്തു.