തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ഥികള്‍
91പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്;
By : Online correspondent
Update: 2025-11-24 12:46 GMT
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാര്‍ഥികള്‍. ആകെ 91പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 29 പേര്‍ പത്രിക പിന്‍വലിച്ചു.
ഡിസംബര്‍ 11 ന് ആണ് കാസര്‍കോട് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരുക്കങ്ങളെല്ലാം വിലയിരുത്തിയതായി കമ്മിഷന്‍ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം കഴിഞ്ഞദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.