ഇരിയണ്ണിയില്‍ പട്ടാപ്പകല്‍ വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടുപോയി
ഇരിയണ്ണി കുട്ടിയാനത്തെ ശിവപ്രസാദിന്റെ വീട്ടുപ്പറമ്പിലാണ് പുലി എത്തിയത്;
By : Online correspondent
Update: 2025-09-24 06:53 GMT
ഇരിയണ്ണി: ഇരിയണ്ണിയില്‍ വീണ്ടും പുലി ഭീതി. പട്ടാപ്പകല്‍ വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടുപോയി. ഇരിയണ്ണി കുട്ടിയാനത്തെ ശിവപ്രസാദിന്റെ വീട്ടുപ്പറമ്പിലാണ് ബുധനാഴ്ച രാവിലെ 10.30 ഓടെ പുലി എത്തിയത്. വീട്ടുമുറ്റത്ത് നായയും കോഴിയുമുണ്ടായിരുന്നു. കോഴിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്.
സമീപത്തെ വീട്ടുപ്പറമ്പില്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കുട്ടികളുടെ ഭാഗത്തേക്ക് പുലി അടുക്കാത്തതെന്ന് വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിയണ്ണി ഭാഗത്ത് നേരത്തെയും പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.