ചിത്താരി പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടു: ഗതാഗതം നിരോധിച്ചു

കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാടേക്ക് വാഹനങ്ങള്‍ പോകുന്ന പഴയ പാലത്തിലാണ് കുഴി പ്രത്യക്ഷപ്പെട്ടത്.;

Update: 2025-06-25 17:19 GMT

കാഞ്ഞങ്ങാട്: ചന്ദ്രഗിരി സംസ്ഥാന പാതയില്‍ ചിത്താരി പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാടേക്ക് വാഹനങ്ങള്‍ പോകുന്ന പഴയ പാലത്തിലാണ് കുഴി പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

കുഴിയിലൂടെ ചിത്താരി പുഴയിലെ വെള്ളം കാണുന്നുണ്ട്. ഒരാളുടെ കാല്‍പാദം താഴ്ന്നു പോകുന്ന വിധത്തില്‍ വലിയ വ്യാസത്തിലാണ് കുഴി രൂപപ്പെട്ടത്. പാലത്തിന്റെ കമ്പിയും കാണുന്നുണ്ട്. മധ്യഭാഗത്തായാണ് കുഴി വീണത്. സംഭവം ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തും.

Similar News