നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിച്ചില്ല; കോഴിക്കോട് വിമാനത്താവളത്തിലേക്ക് KSRTC ആവശ്യം ശക്തമാകുന്നു

Update: 2025-09-08 11:10 GMT

കാസര്‍കോട്: കോവിഡ് കാലത്ത് നിലച്ചതാണ് കാസര്‍കോട് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ്. ഉത്തരകേരളത്തില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി യാാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെട്ട സര്‍വീസായിരുന്നു അത്. കോവിഡ് വ്യാപനത്തോടെ നിര്‍ത്തിയ സര്‍വീസ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാതിരുന്നത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

കാസര്‍കോട് നിന്ന് ദിവസേന കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസ് കോഴിക്കോട് വിമാനത്താവളം വഴി സര്‍വീസ് നടത്തിയാല്‍ നിരവധി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. പുലര്‍ച്ചെ 1.30നാണ് കോഴിക്കോട് എയര്‍പോര്‍ട്ടിന് സമീപമെത്തുന്നത്. ഒരു കിലോ മീറ്റര്‍ ദൂരം അധികം സഞ്ചരിച്ചാല്‍ എയര്‍പോര്‍ട്ടിലെത്തുമെന്നും കോഴിക്കോട് വിമാനത്താവളം വഴി ആഭ്യന്തര-അന്താരാഷ്ട്ര യാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ഇത് ഏറെ ആശ്വാസകരമാവും.

ആവശ്യം ഉന്നയിച്ച് റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കി. കെ.ആസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സിന്റെ റൂട്ടില്‍ ഭേദഗതി വരുത്തണമെന്നും അധികൃതരുമായി ചേര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Similar News